നിയമം അറിയാവുന്ന ഹണി ട്രാപ്പുകാർ പരാതിപ്പെടുന്നില്ല. രാഹുൽ വിചാരിച്ചാൽ ഹണി ട്രാപ്പുകാരേയും പൊതുജനത്തിന് മുന്നിലെത്തിക്കാൻ അവസരമാണിത്..
രാഹുൽ മാങ്കൂട്ടം ചെയ്തത് ശരിയല്ല എന്ന് ഹണി ട്രാപ്പുകാരും തീവ്രതാ ശ്രീമതിമാരും തിലകക്കുറി ഉണ്ണിമാരും പിരി വെട്ടി സരിനും വാദിച്ചാൽ 50 ശതമാനം മാത്രമാണ് അതിൽ ശരിയുള്ളത്. ബാക്കി 50 ശതമാനം തീവ്രതക്കാരും തിലകക്കുറിക്കാരും കുടുങ്ങും. എന്തായാലും നാറ്റിച്ചു, എന്നാൽ ചാറ്റ് ലിസ്റ്റ് മൊത്തം പുറത്തു വിടാമെന്ന് രാഹുൽ മാങ്കുട്ടം തീരുമാനിച്ചാൽ ഹണി ട്രാപ്പുകാരും ബ്ലാക്ക് മെയിൽ കാരും എല്ലാം പുറത്തുവരും. ചാറ്റ് ലിസ്റ്റ് രാഹുൽ പുറത്തുട്ടാൽ കപട സദാചാരക്കാരും അമ്മ പെങ്ങൾ മാന്യമാരും ഓടിയൊളിക്കാനുള്ള സാധ്യത തെളിഞ്ഞതിനാൽ പ്രതിഷേധക്കാരിൽ ഓരോരുത്തരായി കളം വിട്ടു തുടങ്ങുകയാണ്. നിയമപരമായി രാഹുലിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വ്യക്തമാണ്. കോൺഗ്രസ് കാണിക്കുന്ന ജനാധിപത്യ രാഷ്ട്രീയ മാന്യത മാത്രമാണ് ഹണി ട്രാപ്പുകാർക്കും തീവ്രതാപരിശോധകർക്കും ലഭിക്കുന്ന ഏക നേട്ടം.
18 വയസ്സുണ്ടേൽ ഉഭയകക്ഷി സമ്മതമേ വേണ്ടൂ, സദാചാര സമ്മതം വേണ്ട. ആറുമാസം വരെ ഗർഭച്ഛിദ്രവും സാദ്ധ്യമാണ്. നിയമപരമായ ഈ പരിധികൾ ലംഘിക്കാതെ ഇരുകക്ഷിബന്ധങ്ങളിൽ ഒരാൾ മാത്രമായി കുറ്റക്കാരനാകുമോ? അതാണ് ഇരയെന്ന് പറയപ്പെടുന്ന പകുതി ഉടമയ്ക്ക് ആർട്ടിഫിഷ്യലായി പോലും "പരാതി" ഇല്ലാത്തത്.
അനാവശ്യ കോളുകൾ തടയാൻ ഫോണിൽത്തന്നെ സംവിധാനമുണ്ട്. ഉപയോഗിച്ചില്ല എന്നുമാത്രമല്ല, വിശ്വാസവഞ്ചനയിൽ റെക്കോർഡ് ചെയ്തു പുറത്തുവിടുന്നവർക്കു എന്ത് ധാർമ്മിക ശുദ്ധിയാണുള്ളത് എന്ന ചോദ്യവും ഉയരും.
ടെലിഫോണിക് വെർച്യുൽ അറസ്റ്റ് ഇപ്പോൾ കേൾക്കുന്നുണ്ട്; അതു സൈബർ തട്ടിപ്പാണ്. ടെലിഫോണിക് ബലാത്സംഗം ആദ്യമായാണ് ഐടി ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതും ഒരു കോമഡിയാണ്.
ഭാവി തിരഞ്ഞെടുപ്പിൽ മാറ്റി നിർത്താം; സംഘടനാ സ്ഥാനങ്ങൾ ഒഴിവാക്കാം. പരാതിയും എഫ് ഐ ആറും കേസും ഇല്ലാത്ത സ്ഥിതിക്ക് ഇപ്പോൾ രാജി എന്തിന്? മുന്നണിയുടെ തുടർ തോൽവിയിലും ജയിച്ച എംഎൽഎ ആണ്.
ഒളിവിലെ ഓർമ്മകൾ എഴുതുന്ന മഹാന്മാരുടെ സാരോപദേശ പ്രഭാഷണങ്ങളിൽ സമ്മർദം അന്യായമാണ്. മാത്രമല്ല പോക്സോയഡ്ഡികൾ ഇപ്പോഴും ലൈവാണല്ലോ!
ഈ സംഭവത്തിലെ പ്രധാന പ്രശ്നം എന്താണ് സത്യം എന്നതാണ്. ആര് ആരെ സ്നേഹിക്കണം എന്നും ഒന്നിച്ചു താമസിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം പേർസണൽ ആണ്, കൂടാതെ ഏത് റിലേഷൻഷിപ്പിലും സ്ത്രീയും പുരുഷനും തുല്യ പങ്കാളികൾ ആണെന്ന സമത്വവും നിയമപരമായുണ്ട്.
സമൂഹത്തിൽ നല്ല ഇമേജിൽ നിന്ന രാഹുൽ മാങ്കൂട്ടത്തിനോട് ക്രഷും ആരാധനയും സ്നേഹവും പ്രേമവും സിറ്റുവേഷനിസവും സെക്സും ഒക്കെ തോന്നി രാഹുലിനോട് അങ്ങോട്ട് ചാറ്റാൻ പോയവരും വിളിച്ചവരുമായ പെൺകുട്ടികളും സ്ത്രീകളും ഒക്കെ സ്വാഭാവികമായും ഒരുപാട് ഉണ്ടാകും. ഇങ്ങോട്ട് വിളിച്ചപ്പോൾ നിന്നു കൊടുത്ത് ഇക്കിളിപ്പെട്ടവരും കാണും.
കാരണം രാഹുൽ മാങ്കൂട്ടത്തിന്റെ കഴിവും തീപ്പൊരി ഇമേജും ബാച്ച്ലർ സ്റ്റാറ്റസും ഉള്ളപ്പോൾ ഉറപ്പാണ് ഒരുപാട് പെൺകുട്ടികളും സ്ത്രീകളും ഒക്കെ രാഹുലിനോട് അങ്ങോട്ട് പഞ്ചാരിക്കും ഫ്ലർട്ടിനും പൊയ്ക്കാണും. അതിൽ കോൺഗ്രസുകാരികളും എസ്എഫ്ഐ, ഡിവൈഎഫ്ഐ, സി പി എം, ബിജെപി, യുവമോർച്ച, എബിവിപി സംഘിണികളും ട്രാൻസ്‌ജെണ്ടെഴ്സും വനിതാ മാധ്യമ പ്രവർത്തകരും സാഹിത്യ രത്നങ്ങളും ഒക്കെ ഉറപ്പായും ഉണ്ടാകും! പറഞ്ഞു കേട്ടിടത്തോളം ഹണി ട്രാപ്പുകാർ വരെ ഉണ്ടെന്ന് ഉറപ്പ്.
രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം ചെയ്യണ്ടത് കഴിഞ്ഞ ഒരു 15 വർഷത്തിൽ തന്നോട് പഞ്ചാരക്ക് വന്ന ഈ സകല പെൺകുട്ടി മഹിളാ ട്രാൻസ്‌ജെണ്ടെർ മാധ്യമ പ്രവർത്തക സാഹിത്യ വനിതകൾ ഉൾപ്പടെയുള്ളവരുമായുള്ള ചാറ്റുകളുടെ സത്യസന്ധമായ സ്ക്രീൻഷോട്ടുകൾ ഒന്നൊന്നായി പുറത്തു വിടുക.
അങ്ങനെ സംഭവിച്ചാൽ, രാഹുൽ അത് പുറത്തുവിട്ടാൽ, കേരളത്തിൽ പാതിരാത്രി സൂര്യൻ ഉദിക്കും! സദാചാര തീവ്രതാന്വേഷണ സംഘബലക്കാരുടെ മുഖം ലോകം കാണട്ടെ.
മലയാളി അറിയട്ടെ,
കൂടുതൽ ബ്രേക്കിംഗുകൾ വരട്ടെ.....
ഒരു ധാർമ്മിക പൊളിച്ചടുക്കൽ നടത്താൻ രാഹുലിന് കഴിയും. എന്തായാലും നനഞ്ഞു. എന്നാൽ ധാർമിക രോഗം പോകും വരെ ഒന്ന് കുളിക്കാൻ കേരളം തയാറാകൂ.
Honey trappers, extremists and Sanghini are afraid that Rahul Mankuttam will release the list of chatters and chat history. The victims are leaving without filing a complaint